കൊടും വെയിലത്ത് ജോലി ചെയ്യേണ്ട, തൊഴിൽ സമയം ക്രമീകരിച്ച് ഉത്തരവ്

1 min read
Share it

കൊടും വെയിലത്ത് ജോലി ചെയ്യേണ്ട, തൊഴിൽ സമയം ക്രമീകരിച്ച് ഉത്തരവ്

വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം.

വെയിലത്ത് പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

സൂര്യാഘാത സാധ്യത ഒഴിവാക്കാൻ ആണ് നടപടി. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്തിന് അകത്ത് എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയിരിക്കണം.

അതേ സമയം പകല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇതിനിടയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമ വേള നല്‍കണം.

ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നല്‍കണമെന്ന് ലേബര്‍ കമീഷണര്‍ ഡോ. കെ വാസുകി അറിയിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസിസ്റ്റൻ്റ് ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും.

കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!