പൊരുതി തോറ്റ് പ്രഗ്നാനന്ദ, കാൾസൺ ലോക ചെസ് ചാമ്പ്യൻ
1 min read
പൊരുതി തോറ്റ് പ്രഗ്നാനന്ദ,
കാൾസൺ ലോക ചെസ് ചാമ്പ്യൻ
ബാകു | മാഗ്നസ് കാൾസൺ ചെസിൻ്റെ രാജപദവിയിൽ. ടൈ ബ്രേക്കറിലേക്ക് നീണ്ട ലോക പോരാട്ടത്തിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റർ ആര്‍ പ്രഗ്നാനന്ദയെ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ കാള്‍സൺ ജേതാവായത്.
ഒന്നര പോയിൻ്റ് നേടിയാണ് കാൾസൺ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ കാൾസണായിരുന്നു ജയം. കറുത്ത കരുക്കളുമായാണ് താരം കളിച്ചത്. രണ്ടാം ടൈബ്രേക്കർ സമനിലയിൽ പിരിഞ്ഞു.
ചെസ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്.
ആനന്ദ് രണ്ട് വട്ടം ചാമ്പ്യൻ ആയിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിന് ശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.
