വര്‍ക് ഷോപ്പുകളില്‍ വ്യാപക മോഷണം; ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കള്‍ മോഷ്ടിച്ചതായി പരാതി, കേസെടുത്ത് അന്വേഷണം
1 min readകണ്ണൂര്‍ പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പുകളില്‍ വ്യാപക മോഷണം. ദേശീയപാതയ്ക്ക് സമീപം കരിവെള്ളൂരിലും കണ്ടോത്തുമാണ് മോഷണം നടന്നത്. വാഹനങ്ങളുടെ ലക്ഷങ്ങള്‍ വിലവരുന്ന ഭാഗങ്ങള്‍ മോഷണം പോയി. മോഷ്ടാക്കള്‍ വാഹനത്തിലെത്തിയായിരുന്നു കവര്‍ച്ച നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാലിക്കടവിലെ സ്പ്രെ പെയിറ്റിംഗ് സ്ഥാപനത്തില്‍ നിന്നും മാത്രം ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവില്‍ പതിഞ്ഞു. സ്ഥാപന ഉടമകളുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസര്‍കോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന കള്ളൻ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ഏറെ നാളായി പൊലീസിനെ വെട്ടിച്ച് മാല മോഷണം പതിവാക്കിയ ഇയാളെ കീഴൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് കീഴൂര്‍ സ്വദേശി മുഹമ്മദ് ഷംനാസാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. പതിനൊന്ന് മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയാണിയാള്‍. ബൈക്കില്‍ എത്തുന്ന ഇയാള്‍ തനിച്ച് നടന്ന് പോകുന്ന സ്ത്രീകളുടെ മാല കവര്‍ന്ന് രക്ഷപ്പെടാറാണ് പതിവ്. മേല്‍പ്പറമ്പ് , വിദ്യാനഗര്‍, ബേഡഡുക്ക, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരെ കവര്‍ച്ച കേസുകളുണ്ട്.
ഹെല്‍മറ്റ് വച്ച് എത്തുന്ന ഇയാള്‍ സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നാണ് മാല കവരുന്നത്. അത് കൊണ്ട് തന്നെ ആളെ മനസിലാക്കാൻ പൊലീസ് ഏറെ ബുധിമുട്ടി. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം.