ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ അല്ലു അര്‍ജുന്‍ മികച്ച നടിമാരായി ആലിയ ഭട്ട്, കൃതി

1 min read
Share it

ദേശീയ ചലച്ചിത്ര പുരസ്‌കാരം:
മികച്ച നടന്‍ അല്ലു അര്‍ജുന്‍
മികച്ച നടിമാരായി ആലിയ ഭട്ട്, കൃതി

ന്യൂഡൽഹി:  69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഐ.എസ്.ആർ. ഓ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി; ദ നമ്പി എഫക്ട് ആണ് മികച്ച ഫീച്ചർ സിനിമ. നടൻ ആർ. മാധവൻ സംവിധാനം ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിലെത്തിയത്. നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. മറാത്തി ചിത്രം ഗോദാവരിയ്ക്കാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോൺ (മിമി) എന്നിവർ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുനാണ് മികച്ച നടൻ.

ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഹോം ആണ് മികച്ച മലയാള ചിത്രം. മേപ്പടിയാൻ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ആവാസ വ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.

നോൺഫീച്ചർ വിഭാഗത്തിൽ എക് താ ഗാവോൻ ആണ് മികച്ച സിനിമ. സ്മൈൽ പ്ലീസ് എന്ന ചിത്രത്തിന് ബക്വൽ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.

*നോൺ ഫീച്ചർ വിഭാഗം*

നോൺ ഫീച്ചർ ഫിലിം

പ്രത്യേക പരാമർശം- ബാലേ ബംഗാര

സംഗീതം – സക്കലന്റ്- ഇഷാൻ ദേവച്ഛ
ഉണ്ണിക്കൃഷ്ണൻ- റീ റെക്കോർഡ്ങ്
സംവിധാനം- ബാകുൽ മാത്യാനി- സ്മൈൽ പ്ലീസ്
സിനിമ – ചാന്ദ് സാൻസേ- പ്രതിമാ ജോഷി
ഷോർട്ട് ഫിലിം ഫിക്ഷൻ- ദാൽഭാട്

മികച്ച ആനിമേഷൻ ചിത്രം- കണ്ടിട്ടുണ്ട്- അദിതി കൃഷ്ണദാസ

പരിസ്ഥിതി ചിത്രം – മൂന്നാം വളവ്- ഗോകുലം മൂവീസ്- ആർ.എസ്. പ്രദീപ്

*ഫീച്ചർ വിഭാഗം*

മറാഠി ചിത്രം- ഏക്ദാ കായ് സാലാ
മലയാളം സിനിമ- ഹോം
തമിഴ്ചിത്രം- കടൈസി വിവസായി
തെലുങ്ക് ചിത്രം- ഉപ്പേന
കോസ്റ്റിയൂം ഡിസൈനർ- സർദാർ ഉദ്ദം – വീര കപൂർ
പ്രൊഡക്ഷൻ ഡിസൈൻ- ദിമിത്രി മലിച്ച്
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി- ഗംഗുഭായി
ഓഡിയോ​ഗ്രഫി- ചവിട്ട്- അരുൺ അശോക്, സോനു കെ.പി, ഝില്ലി- അനീഷ്, സർദാർ ഉദ്ദം – സിനോയ് ജോസഫ്
തിരക്കഥ- ഒറിജിനൽ – നായാട്ട് – ഷാഹി കബീർ
അഡാപ്റ്റഡ് തിരക്കഥ- ഗംഗുഭായി- സഞ്ജയ് ലീലാ ഭൻസാലി- ഉത്കർഷിണി വസിഷ്ട്
ഡയലോഗ്-ഉത്കർഷിണി വസിഷ്ട്, പ്രകാശ് കപാഡിയ
ഛായാഗ്രഹണം- സർദാർ ഉദം- അവിക് മുമുഖോപാധ്യായ
ഗായിക- ഇരവിൻ നിഴൽ ശ്രേയാ ഘോഷാൽ- മായാവാ ഛായാവാ
ഗായകൻ- കാലാഭൈരവ- ആർആർആർ -കൊമരം ഭീമുഡോ

ബാലതാരം- ഭവിൻ റബാരി- ഛെല്ലോ ഷോ

സഹ നടി- പല്ലവി ജോഷി- കശ്മീർ ഫയൽസ്
സഹനടൻ- പങ്കജ് ത്രിപാഠി- മിമി

നടി- ആലിയാ ഭട്ട്, കൃതി സനോൺ
നടൻ- അല്ലു അർജുൻ- പുഷ്പ
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആർ.ആർ.ആർ
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം- വിഷ്ണു മോഹൻ – മേപ്പടിയാൻ
ഫീച്ചർ ഫിലിം- റോക്കട്രി

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!