വിദ്യാർത്ഥിനിയ്ക്ക് ക്രൂരപീഡനം; വിദ്യാർത്ഥിനിയെ കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ
1 min readവിദ്യാർത്ഥിനിയ്ക്ക് ക്രൂരപീഡനം; വിദ്യാർത്ഥിനിയെ കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ
കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിനിയ്ക്ക് ക്രൂരപീഡനം. കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്ത് ആണ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.
പെൺകുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതും പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.