കണ്ണൂർ മയ്യിലിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

1 min read
Share it

കണ്ണൂർ മയ്യിലിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മയ്യിൽ പൊലീസ് സ്റ്റേഷനിലെ  ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്.

ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വച്ച്  ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ഗ്രേഡ് എസ് ഐ ദിനേശൻ  വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. സ്ഥലത്ത് എത്തിയ മയ്യിൽ പൊലീസാണ് ദിനേശനെ കസ്റ്റഡിയിൽ എടുത്തത്.

എസ് ഐ ദിനേശൻ സുഹ്യത്തിനൊപ്പംകൊളച്ചേരി പറമ്പിലെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന.ഇടതു ഭാഗം തളർന്നതിനെ തുടർന്ന് എ എസ് ഐ മെഡിക്കൽ ലീവിലാണ്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!