വ്യാജ സ്വർണ്ണം നൽകി ജ്വല്ലറി ഉടമകളെ കബളിപ്പിക്കുന്ന സംഘത്തിലെ 3 പേരെ പോലീസ് പിടികൂടി
1 min readവ്യാജ സ്വർണ്ണം നൽകി ജ്വല്ലറി ഉടമകളെ കബളിപ്പിക്കുന്ന സംഘത്തിലെ 3 പേരെ പോലീസ് പിടികൂടി
തലശ്ശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൻ, ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരയൊണ് ടൗൺ പോലീസ് ശനിയാഴ്ച്ച രാത്രി പിടികൂടിയത്.
സംഘത്തിലെ മറ്റുളവരെ കുറിച്ചും വ്യാജ സ്വർണം നിർമ്മിക്കുന്ന കേന്ദ്രത്തെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ടൗൺ പോലീസ് ഞായറാഴ്ച്ച അറിയിച്ചു.
ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് പ്രതികളെ ബേങ്ക് റോഡിലെ ഒരു സ്വർണ്ണക്കടയിൽ വച്ച് അറസ്റ്റ് ചെയ്തത്
വൻകിട ജ്വല്ലറിയിൽ നിന്ന് സ്വർണാആഭരണം വാങ്ങി സ്വർണ്ണത്തിൽ അതിൽ ചെമ്പ് മിശ്രിതം ചേർത്താണ് വ്യാജ സ്വർണ്ണം ഉണ്ടാക്കിയത്.
ഇത് പിന്നീട് ചെറുകിട ജ്വല്ലറി ഉടമകൾക്ക് വിൽക്കുകയാണ് രീതി. അരപ്പവൻ സ്വർണ്ണഭരണത്തിൽ ചെമ്പും മറ്റും ചേർത്ത് ഒരു പവൻ ആഭരണമാക്കി തീർത്താണ് വിൽപ്പന
ഇത്തരത്തിൽ ഏഴോളം ജ്വല്ലറികൾ കബളിപ്പിക്കപ്പെട്ടതായും പോലീസ് ഇന്ന് അറിയിച്ചു.