ട്രെയിൻ യാത്രക്കാർ പാസഞ്ചേർസ് പാർലിമെന്റ് നടത്തി
1 min readട്രെയിൻ യാത്രക്കാർ പാസഞ്ചേർസ് പാർലിമെന്റ് നടത്തി
കണ്ണൂർ: ഉത്തര മലബാറിലെ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ പങ്ക് വെച്ച് റെയിൽവേ യാത്രക്കാർ “പാസഞ്ചേർസ് പാർലിമെന്റ് ” സംഘടിപ്പിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി(എൻ.എം.ആർ.പി.സി.) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പാർലമെന്റ് നടത്തിയത്.
ട്രെയിൻ യാത്രക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തുക, കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുക, മുതിർന്ന പൗരൻമാർക്കുള്ള ഇളവുകൾ പുന:സ്ഥാപിക്കുക പിൻവലിച്ച ബൈന്തൂർ,മെമു ട്രെയിനുകൾ സമയം മാറ്റി പുനരാരംഭിക്കുക, കോവി ഡ് കാലത്ത് റദ്ദാക്കിയ ജമ്മു താവി – മംഗളുരു നവയുഗ് എക്സ്പ്രസ്സ് പുന:സ്ഥാപിക്കുക, കോവിഡിന്റെ പേരിൽ നിർത്തലാക്കിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ യാത്രക്കാർ ഉന്നയിച്ചു.
കണ്ണൂർ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായിരുന്ന സുരേഷ് ബാബു എളയാവൂർ, എസ്.എം.ബി.രമേഷ്, അഡ്വ.അഹമ്മദ് മാണിയൂർ, ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, വിജയൻ കൂട്ടിനേഴത്ത്, കെ.പി.രാമക്യഷ്ണൻ, കെ.പി.ചന്ദ്രാംഗദൻ,വി. ദേവദാസ്, ഡോ: ഡി. സുരേന്ദ്രനാഥ്, അസീസ് വടക്കുമ്പാട് ,ചന്ദ്രൻ മന്ന, പി.അബ്ദുൾ ഖാദർ, പി. വിജിത്ത്കുമാർ,നൗഷാദ് ബ്ലാത്തൂർ, കെ.വി. സത്യപാലൻ, കെ.ജയകുമാർ ,എ. ഭരതൻ,അഡ്വ.പി.സി.വിവേക്, എം. മജീദ്,സുമ പള്ളിപ്രം , സൗമി ഇസബൽ എന്നിവർ പ്രസംഗിച്ചു.വിശിഷ്ട സേവനം നടത്തിയ ആർ.പി.എഫ്.സി.ഐ. ബിനോയ് ആന്റണി, എസ്.ഐ. പി.കെ. അക്ബർ എന്നിവർക്ക് മേയർ ടി.ഒ.മോഹനൻ പുരസ്കാരം സമ്മാനിച്ചു.
കണ്ണൂർ സ്റ്റേഷൻ കൊമേഴ്സ്യൽ മാനേജർ രാജീവ് കുമാർ,മാതൃകാ റെയിൽ യാത്രക്കാരനായ ടി.സുരേഷ് കുമാർ, മാധ്യമ പ്രവർത്തകൻ എൻ.പി.സി.രഞ്ജിത്ത് എന്നിവരെ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. പുരസ്കാരം നൽകി ആദരിച്ചു.സന്നദ്ധ പ്രവർത്തകൻ കുഞ്ഞൂട്ടിയെ എം.എൽ എ. ഷാൾ അണിയിച്ചു.