പ്രമുഖ ചലച്ചിത്ര – സീരിയൻ നടന്‍ വി പി രാമചന്ദ്രന്‍ നിര്യാതനായി
1 min readപ്രമുഖ ചലച്ചിത്ര – സീരിയൻ നടന്‍ വി പി രാമചന്ദ്രന്‍ നിര്യാതനായി
കണ്ണൂർ: സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു പയ്യന്നൂർ സ്വദേശി വി പി രാമചന്ദ്രന്‍ (81). സംസ്‌കാരം വ്യാഴഴാഴ്ച്ച രാവിലെ ഒമ്പതിന് പയ്യന്നൂർ സ്മൃതിയില്‍ നടക്കും.റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നിങ്ങൾ ഇനിയും ഹെൽത്ത് ഇൻഷുറൻസ് എടുത്തില്ലേ! കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഭാര്യ : വത്സ രാമചന്ദ്രന്‍ (ഓമന ). മക്കള്‍ : ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ ). മരുമക്കള്‍ : കെ മാധവന്‍ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങള്‍ : പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി.
കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കെ.ജെ. ബേബി അനുസ്മരണം പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്നു