ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി
1 min readബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി
കണ്ണൂർ | സ്വകാര്യ ബസ് തൊഴിലാളികളുടെ നാല് ഗഡു ഡി എ വർധന സംബന്ധിച്ച് ജില്ലാ ലേബർ ഓഫിസർ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമാകാതെ പിരിഞ്ഞു.
സ്വകാര്യ ബസ് മേഖലയിൽ പ്രവർത്തിക്കുന്ന സി ഐ ടി യു, എ ഐ ടി യു സി, ഐ എൻ ടി യു സി, ബി എം എസ്, എസ് ടി യു എന്നീ സംഘടനകൾ സംയുക്തമായി യോഗം ചേർന്ന് ബസുടമ അസോസിയേഷനുകളുടെ നടപടിയിൽ പ്രതിഷേധിച്ചു.
മുൻപ് ഇരുപതിന് നടത്താൻ തീരുമാനിച്ച സൂചന പണിമുടക്ക് 25-ന് നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
വി വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി വി പുരുഷോത്തമൻ, കെ പി സഹദേവൻ, എൻ മോഹനൻ, താവം ബാലകൃഷ്ണൻ, എൻ പ്രസാദ്, കെ കെ ശ്രീജിത്ത്, ആലിക്കുഞ്ഞി എന്നിവർ സംസാരിച്ചു.
നിങ്ങൾ ഇനിയും ഹെൽത്ത് ഇൻഷുറൻസ് എടുത്തില്ലേ! കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ