കണ്ണപുരത്ത് BJP പ്രവർത്തകന് വെട്ടേറ്റു
1 min readകണ്ണപുരത്ത് BJP പ്രവർത്തകന് വെട്ടേറ്റു
കണ്ണപുരം കോലത്തു വയലിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ പഞ്ചായത്ത് 156 ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്.