തളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു ;മുപ്പതോളം പേർക്ക് പരിക്ക്
1 min readതളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു ;മുപ്പതോളം പേർക്ക് പരിക്ക്
കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്‌സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലിൽ വച്ച് കൂട്ടിയിടിച്ചത്.
രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ലൂർദ്, തളിപ്പറമ്പ് സഹകരണ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.