കണ്ണൂർ പയ്യാമ്പലം തീരത്ത് 10 കിലോയോളം ഭാരമുള്ള കടലാമ ചത്ത് കരയ്ക്കടിഞ്ഞു
1 min readകണ്ണൂർ പയ്യാമ്പലം തീരത്ത് 10 കിലോയോളം ഭാരമുള്ള കടലാമ ചത്ത് കരയ്ക്കടിഞ്ഞു . മറ്റു ആമകളിൽ നിന്ന് ഏറെ വ്യത്യസ്‌തതയും കാഴ്ചയ്ക്ക് ഭംഗിയുമുള്ള ഒലീവ് റിഡ്ലി വിഭാഗത്തിലെ ആമകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം വൈകീട്ട് ബീച്ചിൽ കരയ്ക്കടിഞ്ഞത്.
കെ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വലയിൽ കുടുങ്ങിയതാകാമെന്ന് സംശയിക്കുന്നു. പഗ്‌മാർക്ക് സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ ആമയെ വനം വകുപ്പ് അധികൃതർ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ഫ്രീസറിൽ സൂ ക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്‌റ്റ്‌മോർട്ടം നടക്കും.
വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ ആമയെ കാണാൻ തീരത്തെത്തിയിരുന്നു.