പെരുംതേനീച്ചകളുടെ ‘ജീവൻ” രക്ഷിച്ച് രാമന്തളി സ്കൂളിലെ പ്രഭാവതി ടീച്ചര്‍ ശ്രദ്ധേയമായി

1 min read
Share it

പെരുംതേനീച്ചകളുടെ ‘ജീവൻ” രക്ഷിച്ച് രാമന്തളി സ്കൂളിലെ പ്രഭാവതി ടീച്ചര്‍ ശ്രദ്ധേയമായി

പയ്യന്നൂർ: രാമന്തളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കണക്കുടീച്ചറായ ടി.കെ.പ്രഭാവതിയ്ക്ക് വീരപരിവേഷമാണിപ്പോള്‍ നാട്ടിലും സ്കൂളിലും.യു.പി.ക്ലാസുകളും ലാബും പ്രവർത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളില്‍ കൂടുകൂട്ടിയ അപകടകാരികളായ പെരുംതേനീച്ചകളെ തുരുത്തുന്ന ദൗത്യത്തില്‍ നിന്ന് എല്ലാവരും പേടിച്ചുപിന്മാറിയപ്പോള്‍ ഒഴിവുദിനത്തില്‍ ഹെല്‍മെറ്റും ഗ്ളൗസുമടക്കം മുൻകരുതലുമായി ഭർത്താവുമൊത്ത് വന്ന് തേനീച്ചകളെ കൂടുപൊട്ടിച്ച്‌ ഒഴിവാക്കിയാണ് ഈ അൻപത്തിരണ്ടുകാരി വീരനായികയായത്.

കുരങ്ങുകളുടെ വിഹാരകേന്ദ്രമായതിനാല്‍ ഏതുനിമിഷവും തേനീച്ചകള്‍ പ്രകോപിതരാകുമെന്ന ഭയത്തിലായിരുന്നു സ്കൂളില്‍ ഇതുവരെ ക്ളാസ് നടന്നിരുന്നത്. പലരോടും സഹായം തേടിയിട്ടും ഫലമുണ്ടായില്ല.ആയിരം രൂപ പ്രതിഫലം ചോദിച്ചെത്തിയയാളും ഒടുവില്‍ ജീവഭയത്താല്‍ പിന്മാറിയിടത്താണ് കുട്ടികളുടെ സുരക്ഷ കണക്കാക്കി ടീച്ചർ രണ്ടും കല്പിച്ചിറങ്ങിയത്.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

ഒഴിവുദിനമായ ഞായറാഴ്ചയായിരുന്നു ടീച്ചറും റിട്ട: റെയില്‍വേ സ്റ്റേഷൻ സൂപ്രണ്ടായ ഭർത്താവ് കെ.എ.വിനോദും തേനീച്ചക്കൂട് ഒഴിവാക്കാൻ മുന്നിട്ടിറങ്ങിയത്. അതും തേനീച്ചകളെല്ലാം കൂടണയുന്ന സന്ധ്യനേരത്തോടെ. കോട്ടും ബൂട്ടും ഹെല്‍മറ്റും ഗ്ലൗസുമണിഞ്ഞ് ഏഴ് മണിക്ക് ശേഷം സ്കൂളിലെത്തിയ ടീച്ചർ താഴെ പുകയിട്ട ശേഷം കൂട് കുത്തി പൊളിച്ചുമാറ്റിയാണ് ഭീഷണി ഒഴിവാക്കിയത്. തേനീച്ചകളുടെ ജീവൻ നഷ്ടപ്പെടാതെയായിരുന്നു കൂട് പൊളിച്ചുമാറ്റിയതെന്നതും ശ്രദ്ധേയം. രാമന്തളി പഞ്ചായത്ത് ഓഫീസിനടുത്ത് ശാസ്താവ് കോട്ടത്തിന് സമീപത്താണ് ടീച്ചറുടെയും കുടുംബത്തിന്റെ താമസം. കൃഷിയും കന്നുകാലി വളർത്തലുമെല്ലാമായി പ്രകൃതിയോടിണങ്ങിയാണ് ഇവരുടെ ജീവിതം.

തേനീച്ചകളെ നശിപ്പിക്കാൻ മനസ്സ് വന്നില്ല, അവയും ജീവനാണല്ലോ. അവക്ക് വേണമെങ്കില്‍ ഇനിയും വേറെ എവിടെയെങ്കിലും കൂട് വെക്കാമല്ലോ. പുകയിട്ടാല്‍ തേനീച്ചകളെ ഓടിക്കാമെന്ന് യൂ ട്യൂബില്‍ നിന്നാണ് മനസ്സിലാക്കിയത്. വീട്ടില്‍ നിന്നുള്ള കൃഷി അനുഭവങ്ങളും സഹായകരമായി- ടി.കെ.പ്രഭാവതി

കെ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!