കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു
1 min readകൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു
തുറയൂർ : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിസ്ഡം ബാലവേദി തുറയൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന ക്വിസ്, കളറിംഗ്, സ്വാതന്ത്ര്യ ദിന സന്ദേശം, കുട്ടികളുടെ കലാ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പ്രോഗ്രാമിലൂടെ പരിപാടി മനോഹരമായി.
സീനിയർ വിഭാഗം ക്വിസ് മത്സരത്തിൽ ഹയ ഫാത്തിമ, മുഹമ്മദ് ഇസാൻ, ഹാദി സയാൻ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂനിയർ വിഭാഗം ക്വിസ് മത്സരത്തിൽ ഐഷ കെൻസ, ഫാത്തിമ മിൻഹ, ഇസാൻ ബിൻ നഹാസ് എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
കിഡ്സ് വിഭാഗം കളറിംഗ് മത്സരത്തിൽ മാസിൻ, ഐഷ സൈവ സഹറിഷ്, ഐഷ മർവ എന്നീ കൊച്ചു മിടുക്കർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
പരിപാടികൾക്ക് വിസ്ഡം സ്റ്റുഡൻസ് പയ്യോളി മണ്ഡലം സെക്രട്ടറി മുഹമ്മദ് റിദിൻ, ട്രഷറർ മുഹമ്മദ് ശാദിൽ, യൂണിറ്റ് ഭാരവാഹി അലി ഹസൻ, ഇർഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.
അബ്ദുറഹ്മാൻ മണിയോത്ത്, മുഹമ്മദ് സൈഫുള്ള എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.