കണ്ണൂർ നഗരം ആഫ്രിക്കൻ ഒച്ചിൻ്റെ ഭീഷണിയിൽ

കണ്ണൂർ നഗരം ആഫ്രിക്കൻ ഒച്ചിൻ്റെ ഭീഷണിയിൽ. നേരത്തെ ജില്ലയിലെ വിവിധ ഗ്രാമ പ്രദേശങ്ങളിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തിയ ആഫ്രിക്കൻ ഒച്ച് ഇപ്പോൾ തിരക്കേറിയ നഗര ഭാഗങ്ങളും കയ്യടക്കിയിരിക്കുകയാണ് ഒച്ചിനെ ഒഴിപ്പിക്കാൻ ഒന്നും ചെയ്യാനാകാതെ അധികൃതരും, ജനങ്ങളും കുഴയുകയാണ്.
നഗരത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്തെ ക്വാർട്ടേഴ്സ് പരിസരത്തും മതിലിലാണ് ഒച്ച് ഭീഷണി തുടരുന്നത്. ഏതാനും ദിവസങ്ങളായി നിരവധി ഒച്ചുകളാണ് മതിലിലും മറ്റും എത്തുന്നത്. ഇവ പ്രദേശത്തെ കാർഷിക വിളകളും തിന്ന് നശിപ്പിക്കുന്നുണ്ട്
ദിവസവും രാവിലെ ഒച്ചിനെ പിടികൂടി നശിപ്പിക്കുന്നുണ്ടെങ്കിലും അടുത്ത ദിവസം ഇതിലുമേറെ ഒച്ച് എത്തുമെന്നതാണ് പ്രശ്നം.
കഴിഞ്ഞ വർഷവും ആഫ്രിക്കൻ ഒച്ചിനെ ഈ ഭാഗത്ത് കണ്ടിരുന്നുവെങ്കിലും ഇപ്രാവശ്യമാണ് വ്യാപകമായി കാണുന്നതെന്ന് റയിൽവേ ജീവനകരൻ പറഞ്ഞു
തെരുവ് നായ കുറുകെ ചാടി: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം
ധാരാളം വ്യാപര സ്ഥാപനങ്ങൾ റോഡിൻ്റെ ഇരുവശവും ഉണ്ട്. ഒച്ചിൻ്റെ വ്യാപനത്തിൽ വ്യാപാരികളും ആശങ്കയിലാണ്.
ഒച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ടെന്നും അവയെ സ്പർശിക്കരുതെന്നും നേരത്തെ ഒച്ചിൻ്റെ ഭീഷണിയുണ്ടായ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.