മയ്യിലിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് അപകടം

മയ്യിൽ : ടൗണിൽ മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിയന്ത്രണംവിട്ട കാർ ഡി വൈഡറിലിടിച്ചുകയറി. വ്യാഴം രാത്രി 9.30ഓടെയാണ് അപകടം. ശ്രീകണ്ഠപുരത്തുനിന്ന് കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ മാത്രമാണുണ്ടായിരു ന്നത്. അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന്റെ അടിഭാഗം തകർന്ന് ഇന്ധനടാങ്കിൽനിന്ന് ഇന്ധനം റോഡിലാകെ വ്യാപിച്ചു. ഇത് അൽപനേരം പരിഭ്രാന്തിയുണ്ടാക്കി. മയ്യിൽ പൊലീസും തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ദ്രാവകം വെള്ളമൊഴിച്ച് നീക്കി.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; താക്കോല്‍ നിങ്ങളുടെ കയ്യിലാണ്, പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി