അഴീക്കോടൻ സ്മാരക ഗ്രന്ഥാലയം, മാച്ചേരി ‘ആദരം 2024’ സംഘടിപ്പിച്ചു
1 min readഅഴീക്കോടൻ സ്മാരക ഗ്രന്ഥാലയം, മാച്ചേരി ‘ആദരം 2024’ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. SSLC, +2 വിജയികളെ അനുമോദിച്ചു.
ചെമ്പിലോട് യുപി സ്കൂളിൽ നടന്ന ആദരം 2024 പ്രശ്സ്ത കവിയും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കൗൺസിൽ അംഗവുമായ സതീശൻ മോറോയി ഉദ്ഘാടനം ചെയ്തു. ഓരോ ഗ്രാമീണ ഗ്രന്ഥാലയങ്ങളും ആ നാടിൻ്റെ സാംസ്ക്കാരികതയുടെ അടയാളങ്ങളാണെന്നും ഓരോ ഇടപെടലും സമുഹത്തിൻ്റെ പുരോഗതിക്ക് വേണ്ടിയാവണമെന്നും സതീശൻ മോറായി പറഞ്ഞു.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; താക്കോല്‍ നിങ്ങളുടെ കയ്യിലാണ്, പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി
സംസ്ഥാന കവിതാ പുരസ്കാരം നേടിയ വിലാസിനി ടി.വി,ഉറുദു പാഠപുസ്തക കമ്മിറ്റിയംഗം റിജു രാജ് സി.പി,
ദേശീയ അഗ്രിക്കൾച്ചർ ഇൻ്റർനാഷണൽ യൂത്ത് ഫെസ്റ്റ് വെല്ലിൽ മൈമിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ് സി , കഥാപ്രസംഗ പ്രതിഭ സോനിക ശ്യാംരാജ് എന്നിവരെ ആദരിച്ചു.SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
മയ്യിലിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് അപകടം
ഗ്രന്ഥാലയം സെക്രട്ടറി സാജു ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി പി എം ചേലോറ ലോക്കൽ കമ്മറ്റി സെക്രട്ടറി എം നൈനേഷ് അധ്യക്ഷത വഹിച്ചു. കാപ്പാട് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് പി.കെ പ്രഭാകരൻ മുഖ്യാതിഥിയായി പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ കെ.പി സജിത്ത് ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് സജിൽ പി.വി നന്ദി പറഞ്ഞു.