കണ്ണപുരം ചെറുകുന്നിൽ വാഹനാപകടത്തിൽ 5 പേർ മരിച്ചു
1 min readകണ്ണപുരം ചെറുകുന്നിൽ വാഹനാപകടത്തിൽ 5 പേർ മരിച്ചു
ഗ്യാസ് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ചു പേർ മരിച്ചത്.
ഗുരുതര പരിക്കേറ്റ കാർ യാത്രികരായ അഞ്ച് പേരാണ് മരിച്ചത്
ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.
വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.
കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്.
കാറിന് പിന്നിൽ ലോറിയിടിച്ച് നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.
മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.