കണ്ണൂരിൽ വീട്ടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വീട്ടിനകത്ത്
അമ്മയെ യും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

കൊറ്റാളി കാവിന് സമീപത്തെ
സുനന്ദ വി. ഷേണായി (78), മകൾ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ
പഴക്കമെന്ന് സംശയം ഉണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി
നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. മകൾ ദീപ അവിവാഹിതയാണ്. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കൊറ്റാളിക്കാവിന് സമീപം താമസം തുടങ്ങിയിട്ട് പത്തു വർഷത്തോളമായെങ്കിലും നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായില്ല.

ഏപ്രിൽ 26ന് ഇരുവരും വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധം കാരണം നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്ത നിലയിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *