ചെറുകുന്ന് അന്നപൂർണശ്വരി ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു.
1 min readചെറുകുന്ന് അന്നപൂർണശ്വരി ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. വെടിക്കെട്ട് ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഉത്സവം കാണാൻ എത്തിയിരുന്നു. ആന ഇടഞ്ഞതോടെ ആളുകൾ ചിതറി ഓടി എന്നാൽ ആളപായമൊന്നും ഉണ്ടായില്ല. അകലം പാലിച്ചായിരുന്നു ആൾക്കാരെ നിർത്തിയത്. ഇതിനായി വടംക്കെട്ടിയിരുന്നു ഇത് അപകടം ഒഴിവാക്കാൻ കാരണമായി.
ആലക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുല്ലാട്ടു കർണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഈ ആന തിടമ്പേറ്റിയ ആനയെ കുത്തുകയായിരുന്നു. ഉടനെ തന്നെ പാപ്പാന്മാർ അടങ്ങുന്ന സംഘം ആനയെ തളയ്ക്കുകയായിരുന്നു.