കരിമരുന്ന് പ്രയോഗം: വെടിക്കെട്ട് കരാറുകാരനും ക്ഷേത്ര ഭാരവാഹികളും ഉൾപ്പെടെ14 പേർക്കെതിരെ കേസ്
1 min readകരിമരുന്ന് പ്രയോഗം: വെടിക്കെട്ട് കരാറുകാരനും ക്ഷേത്ര ഭാരവാഹികളും ഉൾപ്പെടെ14 പേർക്കെതിരെ കേസ്
കണ്ണപുരം: ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വിഷു വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി അനുമതിയില്ലാതെയും മനുഷ്യജീവന് അപകടകരമാം വിധം കരിമരുന്ന് പ്രയോഗം നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 14 പേർക്കെതിരെ കണ്ണപുരം പോലീസ് സ്വമേധയാ കേസെടുത്തു.
വെടിക്കെട്ട് കരാറുകാരൻ കാസറഗോഡ് കുമ്പള ആരിക്കാടിയിലെ എം.എ. അഷ്റഫ്, അന്നപൂർണ്ണേശ്വരിക്ഷേത്രം പ്രസിഡൻ്റ്
എം.വി. വൽസൻ, സെക്രട്ടറി പി.കെ.
പത്മനാഭൻ നമ്പ്യാർ, അജി ,ഫൈസൽ, പി.കെ സുനിൽ, പ്രകാശൻ, സന്തോഷ്, മുനിസ്വാമി, ജയചന്ദ്രൻ ,ജയൻ ,ജിഷ്ണു രാജ്, രാജേഷ്, ജയചന്ദ്രൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
നാലു പേർക്കെതിരെ കരിമരുന്ന് പ്രയോഗം നടത്താൻ വയൽ നൽകിയതിനാണ് പോലീസ് കേസെടുത്തത്. കരിമരുന്നുമായി എത്തിയ കെഎൽ.14. സെഡ്.692 നമ്പർ ലോറിയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഉത്സവാഘോഷത്തിൻ്റെ ഭാഗമായി വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് കണ്ണപുരം പോലിസ് ഇൻസ്പെക്ടർ
കെ.സുഷീറും സംഘവും എത്തി പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ അനുമതിയില്ലാതെ
നടത്തുന്നവെടിക്കെട്ട് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടിരുന്നു.
എന്നാൽ പോലിസ് നിർദ്ദേശം പാലിക്കാതെ വെടിക്കെട്ട് നടത്തുകയായിരുന്നു. വെടിക്കെട്ട് കരാറുകാരന് ഫയർവർക്സ് ഡിസ്പ്ല
ലൈസൻസ് ഇല്ലെന്നും ക്ഷേത്ര കമ്മറ്റിക്കാർ വെട്ടി ക്കെട്ട് നടത്തുന്നതിനുള്ള ലൈസൻസ്
എടുത്തിട്ടില്ലന്നും വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഫോടകവസ്തു
നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.