ഈഡനില്‍ ‘ബട്‌ലര്‍ ബ്ലാസ്റ്റ്’; അവസാന പന്തില്‍ ആവേശ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

1 min read
Share it

ഈഡനില്‍ ‘ബട്‌ലര്‍ ബ്ലാസ്റ്റ്’; അവസാന പന്തില്‍ ആവേശ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്ത: അവസാന പന്തോളം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ വിജയം രാജസ്ഥാന്‍ റോയല്‍സിനൊപ്പം. സുനില്‍ നരൈന്റെ സെഞ്ച്വറിക്കരുത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ജോസ് ബട്‌ലറുടെ സെഞ്ച്വറിയുടെ ബലത്തില്‍ രാജസ്ഥാന്‍ അവസാന പന്തില്‍ മറികടന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 224 റണ്‍സെടുത്തത്. 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ ഇംപാക്ട് പ്ലേയറായി എത്തിയ ജോസ് ബട്‌ലര്‍ രാജസ്ഥാന്റെ രക്ഷകനായി മാറുകയായിരുന്നു. സീസണില്‍ ബട്‌ലര്‍ സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. ഒന്‍പത് ബൗണ്ടറിയും ആറ് സിക്‌സും സഹിതമാണ് ബട്‌ലര്‍ 107 റണ്‍സെടുത്തത്. ജയത്തോടെ രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറില്‍ നാല് ജയം സ്വന്തമാക്കിയ കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.

ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 223 റണ്‍സ് നേടിയത്. 56 പന്തില്‍ 109 റണ്‍സെടുത്ത സുനില്‍ നരൈനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആറ് സിക്സും 13 ബൗണ്ടറിയുമാണ് നരൈന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നരൈന്റെ ടി20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പിറന്നത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!