കണ്ണൂർ സിറ്റി പോലീസ് ജില്ലാ പരിധിയിൽ ഇക്കഴിഞ്ഞ ജൂലൈ മാസം 202 NDPS കേസുകൾ റജിസ്റ്റർ ചെയ്തു
1 min read
കണ്ണൂർ സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇക്കഴിഞ്ഞ ജൂലൈ മാസം ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെയും വിൽപ്പന നടത്തുന്നവർക്കെതിരെയുമായി 202 NDPS കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ 193 കേസുകൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചതിനും 9 കേസുകൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതിനായി കൈവശം സൂക്ഷിച്ചതിനുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 3.254 കിലോ ഗ്രാം കഞ്ചാവും 16.22 ഗ്രാം MDMA യും കഴിഞ്ഞ ജൂലൈ മാസം മാത്രം പോലീസ് പിടിച്ചെടുത്തു. കണ്ണൂർ ടൗൺ, വളപട്ടണം, ന്യൂ മാഹി, കതിരൂർ, കണ്ണൂർ സിറ്റി, എടക്കാട്, തലശ്ശേരി എന്നി പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കോമേഴ്ഷ്യൽ ക്വാന്റിറ്റിയായി എടക്കാട് പോലീസ് സ്റ്റേഷനിൽ ഒരു കേസും മീഡിയം ക്വാന്റിറ്റി ആയി കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, തലശ്ശേരി എന്നി സ്റ്റേഷനുകളിലായി ഓരോ കേസുകളും സ്മാൾ ക്വാന്റിറ്റിയായി വളപട്ടണം പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും ന്യൂ മാഹി, കതിരൂർ സ്റ്റേഷനുകളിലായി ഓരോ കേസുകളും റജിസ്റ്റർ ചെയ്തു.
സ്ഥിരമായി NDPS കേസുകളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ച് കാപ്പ ഉൾപ്പടെ ഉള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസ് അറിയിച്ചു.