ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. ആളപായമില്ല.

പുലര്‍ച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിങും തകര്‍ന്നുവീണു. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പൻ സ്ഥലം വിട്ടിരുന്നു. ദിവസങ്ങളായി ഇതേ നിലയാണ് പ്രദേശത്ത് തുടരുന്നതെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *