നോമ്പുതുറ വിഭവങ്ങൾ വാങ്ങി വരുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് വിട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു
1 min readനോമ്പുതുറ വിഭവങ്ങൾ വാങ്ങി വരുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് വിട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു
നോമ്പുതുറ വിഭവങ്ങൾ വാങ്ങി വരുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് വിട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു. രാജപുരം കള്ളാർ ജുമാമസ്‌ജിദിന് സമീപത്തെ അഷ്റഫ്- ജമീല ദമ്പതികളുടെ മകൻ അഷ്‌കർ(21) ആണ് മരണപ്പെട്ടത്.
വിദേശത്തായിരുന്ന അഷ്കർ ഈയിടെ നാട്ടിലെത്തിയ ശേഷം ആയുർവേദ മരുന്ന് വിതരണവുമായ ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ വൈകുന്നേരം കള്ളാർ ജമാഅത്ത് പള്ളിക്ക് സമീപത്താണ് അപകടം.
ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ ഉടൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്‌ധ ചികിൽസയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. സഹോദരങ്ങൾ: ശറഫുദ്ദീൻ, അഷ്റിഫ, പരേതനായ അജ്മൽ.