വെങ്ങര ഗവ:വെൽഫെയർ സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ
1 min readപഴയങ്ങാടി: വെങ്ങര ഗവ.വെൽഫെയർ യു.പി.സ്കൂൾശതാബ്ദി നിറവിലേയ്ക്ക് കടന്നതിന്റെ ഭാഗമായി ഒരുവർഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കമ്മിറ്റിക്ക് രൂപം നൽകി.സ്കൂൾ അങ്കണത്തിൽ ചേർന്ന നാട്ടുകാരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു.ആയിഷാബി ഒടിയിൽ ചെയർ പേഴ്സനായും, കെ.അനിത വൈസ് ചെയർ പെർസനായും, സുകേഷ് അഴീക്കോടൻ വർക്കിങ് ചെയർമാനായും, പ്രഥമാധ്യാപകൻ വി.വി.മുരളീധരൻ ജനറൽ കൺവീനറായും ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി പ്രതിനിധികളായി ഇ.രമേശൻ, മണിവെള്ളച്ചാൽ, മനോഹരൻ വെങ്ങര ,കെ.പി. അഭിഷ,കെ.എം.അബ്ദുൾ ഹാഷിം, ബി.സന്തോഷ്, ബാബു കുതിരുമ്മൽ എന്നിവരെയും തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 20-ന് ശതാബ്ദി ആഘോഷ ഉദ്ഘാടനച്ചടങ്ങ് നടത്താനും തീരുമാനിച്ചു