വായനയ്ക്ക് ഗ്രേസ് മാർക്ക് പരിഗണനയിൽ
1 min readവായനയ്ക്ക് ഗ്രേസ് മാർക്ക് പരിഗണനയിൽ
വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻ കുട്ടി. വിദ്യാർഥികൾ പുസ്തകങ്ങളും വർത്തമാനപത്രങ്ങളും നിരന്തരം
വായിക്കാൻ ഇത് പ്രോത്സാഹനമാകുമെ ന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് അച്ചടിമാധ്യമങ്ങളിലെ ചീഫ് എഡിറ്റർമാരുടെ യോഗം 12ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയുടെ ഗ്രേസ് മാർക്ക് വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ
യോഗം ചേർന്ന് റിപ്പോർട്ട് ഉടൻ സമർപ്പി ക്കുമെന്ന് പൊതു വിദ്യാഭ്യാസ
ഡയറക്ടർ എസ് ഷാനവാസ് അറിയിച്ചു.