കണ്ണൂർ ആലക്കോട് കോളി മലയിൽ വൻ തീപിടുത്തം
1 min read
കണ്ണൂർ ആലക്കോട് കോളി മലയിൽ വൻ തീപിടുത്തം. ഇരുപതേക്കർ സ്ഥലം കത്തി നശിച്ചു. ആദിവാസികൾക്കായി പതിച്ച് നൽകിയ പ്ലാൻ്റേഷൻ വക ഭൂമിയിലാണ് തീ പിടിച്ചത്. ഭൂമി ലഭിച്ച ആദിവാസികളിൽ ഭൂരിഭാഗം പേരും ഇവിടെ താമസിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
തളിപ്പറമ്പ് അഗ്നിശമന സേനയും നാട്ടുകാരും സമ യോജിതമായി ഇടപെട്ടതിനാൽ തീ കൂടുതൽ സ്ഥലത്തേയ്ക്ക് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു.
