കണ്ണൂർ തോട്ടട ഐ.ടി.ഐ യിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ അക്രമം
1 min readകണ്ണൂർ തോട്ടട ഐ.ടി.ഐ യിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ അക്രമം
കണ്ണൂർ തോട്ടട ഗവൺമെൻ്റ് ഐ.ടി.ഐയിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ കെ.എസ്.യു പ്രവർത്തകർ അനുരാഗ് പി.കെ, അക്ഷയ് കൃഷ്ണൻ എന്നിവർക്ക് നേരെ ക്യാമ്പസ്സിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം.
അക്രമത്തിൽ പരിക്കേറ്റ ഇരുവരും ചക്കരക്കൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കമ്പിവടിയുൾപ്പെടെയുള്ള അയുധങ്ങളുപയോഗിച്ച് വിദ്യാർത്ഥികളെ അധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ ക്ലാസ്സിൽ നിന്നും ബലമായി വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് കെ.എസ്.യു നേതാവ് ഹരികൃഷ്ണൻ പാളാട് അറിയിച്ചു. അക്രമികളായ 7 ഓളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകി..