ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ മയ്യില്‍ സ്വദേശി മരിച്ചു

1 min read
Share it

തളിപ്പറമ്പ്: ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു.

കയരളം മേച്ചേരി ഗുളികന്‍ തറക്ക് സമീപത്തെ പാലയാടന്‍ മണി ( 54) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെ ദേശീയപാതയില്‍ കുറ്റിക്കോല്‍പാലത്തിന് സമീപത്തായിരുന്നു അപകടം.

മണി ഓടിച്ചുവരികയായിരുന്ന കെ.എല്‍-13-വൈ-5015 ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഓട്ടോയ്ക്ക് അടിയില്‍ കുടുങ്ങിയ മണിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ ഷീജ.

മക്കള്‍: അഭയ്, അര്‍ജുന്‍.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗീത, സുമേഷ്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന്(25/02/2024) ഉച്ചയ്ക്ക് 12 മണിക്ക് മേച്ചേരിയിലെ വീട്ടില്‍ എത്തിക്കും.

ശവസംസ്‌കാരം 2 മണിക്ക് പയ്യാമ്പലത്ത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!