ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട്
1 min read
ഉയർന്ന താപനില
മുന്നറിയിപ്പ്; മഞ്ഞ അലർട്ട്
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ 25ന് ഞായറാഴ്ച ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ 36 ഡിഗ്രി വരെയും കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
