പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്
1 min readപണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്
കൊച്ചി:
പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1. 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി.
എറണാകുളം എം ജി റോഡിലുള്ള മാട്രിമോണി ഡോ. കോം സ്ഥാപനത്തിനോടാണ് നഷ്ടപരിഹാരം നല്‍കാൻ ആവശ്യപ്പെട്ടത്. അരൂർ സ്വദേശികളായ ബി രതീഷ് സഹോദരൻ ബി ധനേഷ് എന്നിവർ കൊടുത്ത പരാതിയിലാണ് വിധി ഉണ്ടായത്.
രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിന് ഉള്ളില്‍ നല്‍കാം എന്നാണ് പറഞ്ഞിരുന്നത്. 40000 രൂപയും കൈമാറി. എന്നാല്‍ ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകർത്താൻ കഴിഞ്ഞില്ലെന്നും സ്ഥാപനം വ്യക്തമാക്കി. ആല്‍ബം ലഭിക്കാത്തത് മൂലം പരാതിക്കാർക്ക് അപരിഹാര്യമായ നഷ്ടം ഉണ്ടായെന്ന് കമ്മീഷൻ വിലയിരുത്തി.
അകാലത്തില്‍ വേർപിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമിപ്യം കൂടി ഉള്‍ക്കൊണ്ട ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ് കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. പരാതിക്കാർ നല്‍കിയ 40000 രൂപ എതിർകക്ഷി തിരിച്ച് നല്‍കണമെന്നും മാനസിക ക്ലേശത്തിനും കോടതിച്ചെലവിനും ആയി 1,20,000 രൂപയും നല്‍കണം എന്നുമാണ് ഉത്തരവില്‍ പറയുന്നത്.
നേരത്തെയും ഇത് പോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഗ്ദാനം ചെയ്ത പോലെ വിവാഹച്ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും നല്‍കാതെ ദമ്ബതികളെ കബളിപ്പിച്ച ഫോട്ടോ ഗ്രാഫിക് കമ്ബനി 1,18,500 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. അരുണ്‍ ജി. നായർ, ഭാര്യ ശ്രുതി സതീഷ് എന്നിവർ നല്‍കിയ പരാതിയിലായിരുന്ന നഷ്ടപരിഹാരം നല്‍കാൻ വിധിച്ചത്.