കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.

1 min read
Share it

കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.

പാപ്പിനിശേരി: കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.

പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സന്തോഷ് തൂണോളിയും സംഘവും ചേര്‍ന്ന് ചെങ്ങല്‍-പുല്ലഞ്ഞിടയില്‍ വെച്ച് ഏഴോം തമന്ന ഹൗസില്‍ സിനാന്‍ ഉമ്മര്‍, പാപ്പിനിശ്ശേരി വെസ്റ്റില്‍ വെച്ച് അഴീക്കോട് സൗത്തിലെ കെ.സലിം (28), പാപ്പിനിശ്ശേരിയിലെ വി.കെ.സഹദ് (27) എന്നിവരെ പിടികൂടിയത്.

ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു.

അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.എം.കെ.സജിത്ത് കുമാര്‍, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് പി.പി.രജിരാഗ്, വി.പി.ശ്രീകുമാര്‍, സി.പങ്കജാക്ഷന്‍, ജനാര്‍ദനന്‍, പി.യേശുദാസന്‍, ഡ്രൈവര്‍ കെ.ഇസ്മായില്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!