കണ്ണൂരിൽ എം.വി ജയരാജൻ പി.കെ ശ്രീമതി എന്നിവർ അവസാന ലിസ്റ്റിൽ

1 min read
Share it

കണ്ണൂർ  കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ ചരിത്രം ആവർത്തിക്കപ്പെടുമെന്ന വ്യക്തമായ സൂചന നൽകി സി.പി.എം സ്ഥാനാർത്ഥി പട്ടിക ഒരുങ്ങുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി എന്നിവർ അവസാന ലിസ്റ്റിലെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും എങ്ങനെയെങ്കിലും കണ്ണൂർ സീറ്റ് പിടിച്ചെടുക്കാൻ മുതിർന്ന നേതാക്കളെ കളത്തിലിറങ്ങാനാണ് സി.പി.എം തീരുമാനു കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പിൽ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ മത്സരിപ്പിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് പി. ജയരാജൻ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരനോട് തോറ്റു തുന്നം പാടിയത്. ഇപ്പുറത്ത് എതിരാളി സുധാകരനാണെങ്കിൽ എം.വി ജയരാജനെയോ പി.കെ ശ്രീമതിയെയോ തന്നെയായിരിക്കും സി.പി.എം കളത്തിലിറക്കുക, കോൺഗ്രസിനായി കെ.ജയന്ത് രംഗത്തിറങ്ങുകയാണെങ്കിൽ പിപി ദിവ്യയുട യോ വി.കെ സനോജിൻ്റെയോ പേര് പരിഗണിക്കപ്പെട്ടേക്കാം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!