സപ്ലൈകോ സബ്‍സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് ഉത്തരവിറക്കി
1 min readസപ്ലൈകോ സബ്‍സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം:
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകള്‍ പുറത്തുവിട്ട് കേരള സർക്കാർ.
ഓരോ സാധനങ്ങളുടെയും വിപണിവിലയില്‍ നിന്ന് 35 ശതമാനം സബ്സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്. മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ പുതിയ വിലയ്ക്കാകും Knews മാവേലി സ്റ്റോറുകളില്‍ ഇനി സബ്സിഡി സാധനങ്ങള്‍ ലഭിക്കുക. പുതിയ നിരക്ക് അനുസരിച്ച് 13 ഇനം സാധനങ്ങളില്‍ എറ്റവും വിലകൂടിയത് മുളകിനാണ്.
37.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നല്‍കണം 44.50 രൂപയാണ് വർധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർദ്ധിച്ച് 111 രൂപയായി. വൻപയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വൻകടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19 രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്.
കുറുവ, മട്ട അരികള്‍ക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും Knews കൂടിയിട്ടുണ്ട്. 25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങള്‍ വാങ്ങാൻ 30 രൂപ വരെ ഇനി നല്‍കണം. പച്ചരിക്ക് മൂന്ന് രൂപ കൂടിയപ്പോള്‍ മല്ലിക്ക് 50 പൈസ കുറഞ്ഞു. ഉഴുന്ന്, പയർ ഇനങ്ങള്‍ മാത്രമാണ് നിലവില്‍ മാവേലി സ്റ്റോറുകളില്‍ സ്റ്റോക്കുള്ളത്. സാധനങ്ങള്‍ പുതിയ സ്റ്റോക്ക് വരുമ്ബോള്‍ മാത്രമേ പുതിയ വില പ്രാബല്യത്തില്‍ ആകൂ.