ചന്ദന മരം മോഷണം ; പ്രതി പിടിയിൽ
1 min readചന്ദന മരം മോഷണം ; പ്രതി പിടിയിൽ
മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. മുഹമ്മദ് റാഫി (28) എന്നയാളാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം ചന്ദന താടികൾ മുറിച്ച് സ്കൂട്ടറിൽ കടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
തുടർന്ന് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ്
ഇയാൾ പിടിയിലായത്.