ബ്രിട്ടനിലേക്ക് കെയർ അസിസ്റ്റൻ്റായി ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
1 min read
ബ്രിട്ടനിലേക്ക് കെയർ അസിസ്റ്റൻ്റായി ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
പയ്യാവൂർ കാക്കത്തോട് പെരുമാലിൽ ഹൗസിൽ മാത്യു (31) വിനെയാണ് കണ്ണൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ.വി.വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൊല്ലം പുത്തൻതുറ സ്വദേശിനിയായ ദീപ അരുണിൻ്റെ (37) പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. കണ്ണൂർ ഗോപാൽ സ്ട്രീറ്റിൽ പ്രതി ഉൾപ്പെടെ നടത്തിയ സ്റ്റാർ നെറ്റ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി യു.കെ.യിലേക്ക് കെയർ വിസ വാഗ്ദാനം കഴിഞ്ഞ മാസം 9ന് പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി 5,95,400 രൂപ വാങ്ങിയ ശേഷം വിസയോ കൊടുത്ത പണമോ നൽകാതെ വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി.
പോലീസ് സംഘത്തിൽ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ സുഭാഷ്, എസ്.ഐ.മാരായ ഷമീൽ, സവ്യസാച്ചി, അജയൻ, എന്നിവരും ഉണ്ടായിരുന്നു
