പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ രസക്കുടുക്ക @ 2024 വിൻ്റർ ക്യാംപിന് തുടക്കം
1 min readപാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ രസക്കുടുക്ക @ 2024 വിൻ്റർ ക്യാംപിന് തുടക്കം.
പാതിരിയാട്: പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ രസക്കുടുക്ക @ 2024 വിൻ്റർ ക്യാംപിന് തുടക്കം. വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിനിമാ താരം രഞ്ജിത്ത് വേങ്ങോടൻ മുഖ്യാതിഥിയായി. മദർ പിടിഎ പ്രസിഡൻ്റ് എം. തുഷാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.രജനി, മാനേജർ കെ.വി.കരുണാകരൻ, ‘സീനിയർ അസിസ്റ്റൻ്റ് കെ.വിനീതൻ, കെ.ഷിജു, എം.ബിന്നി, പി.ടി.അസ്ഹർ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ രെജു മാങ്ങാട്ടിടം, വി.സുബി, പ്രമോദ് ജെ ഗോവിന്ദ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ ആൻഡ് പാർട്ടിയുടെ ആരവം നാടൻപാട്ട് ശിൽപശാലയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.