റിപ്പബ്ലിക് ദിനം പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു
1 min readപാതിരിയാട് : രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനം പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപിക രജനി അതിയേടത്ത് പതാക ഉയർത്തി.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വാർഡ് മെംബർ എൻ.വിജിന നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പി.ടി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡൻ്റ് എം.തുഷാര, കെ.വിനീതൻ, കെ.ഗണേശൻ, യു.വി.സുബൈർ, ഇ.പ്രവിത്ത്, ഒ.കെ.സിന്ധു, കെ.സിത്താര, പി.ടി. അസർ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
എസ്.പി.സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റും നടന്നു. വേങ്ങാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ എൻ.വിജിന സല്യൂട്ട് സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.