ജ്യോതിർഗമയ പുസ്തക പ്രകാശനവും കവി സംഗമവും ആദരിക്കൽ ചടങ്ങും 28-ന്
1 min readജ്യോതിർഗമയ പുസ്തക പ്രകാശനവും കവി സംഗമവും ആദരിക്കൽ ചടങ്ങും 28-ന്
ജ്യോതിർഗമയ ബുക്സ് പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനം 28ന് -ഞായർ രാവിലെ 9മണിക്ക് തളിപ്പറമ്പ് ക്ഷീര വ്യവസായസഹകരണ ഹാളിൽ വെച്ച് നടക്കും. ആശാ രാജീവിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്യും. എം.വി ജനാർദ്ദനൻ മാസ്റ്റർ പുസ്തകങ്ങൾ പ്രകാശനം ചെയ്യും .
ബാലകൃഷ്ണൻ നീലാംകോലിൻ്റെ കവിതാ സമാഹാരം വേർപാടിൻ്റെ നൊമ്പരം , ശ്രീമതി വത്സല ടി പി യുടെ കവിതാ സമാഹാരം തങ്കക്കമ്മൽ, ശ്രീമതി ഷബീന നജീബിൻ്റെ കവിതാ സമാഹാരം ലാവൻ ഡർ, മാസ്റ്റർ വിഷ്ണു സുധീഷിൻ്റെ ബാലനോവൽ ദി മമ്മീ സ്ട്രൈക്സ് ബാക്ക് എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്.
പ്രകാശൻ കൂവേരിയുടെ സൂര്യകാന്തിപ്പൂക്കൾ കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനവും നടക്കും.പരിപാടി കുമാരി ദേവാഞ്ജലിയുടെ സ്വാഗതനൃത്തത്തോടെ ആരംഭിക്കും. കൊമ്പിലാത്ത് കോമളവല്ലിടീച്ചർ പുസ്തക പരിചയം നടത്തും.ബാലചന്ദ്രൻ കീച്ചേരി, പ്രകാശൻ കൂവേരി, ഫാസിൽ മുരിങ്ങോളി, തുടങ്ങിയവർ സംസാരിക്കും.തുടർന്ന് എഴുത്തുകാരെ ആദരിക്കലും കവിയരങ്ങും നടക്കും
വിനീത രാമചന്ദ്രൻ സ്വാഗതവും ടി.സി.മഹേഷ് നന്ദിയും രേഖപെടുത്തും.