75 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

നാറാത്ത്: പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ 75 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സി രഘുനാഥ്‌ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് എം എം അമീർ ദാരിമിയുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ എം അബ്ദുൽ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു.

സീനിയർ അസിസ്റ്റന്റ് ഇ പി ഗീത , കെ പി ഇബ്രാഹിം, എം മുസമ്മിൽ, ജിതിൻ സി, ഷാസിയ സിദ്ദിഖ്‌, ജസീല കെ പി, ഇർഫാന ഇ കെ എന്നിവർ സംസാരിച്ചു. കെ കെ ഫർസീന നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനക്വിസ് മത്സരത്തിൽ സൻഹ ഫാത്തിമ എം ഒന്നാം സ്ഥാനവും ഷാസിയ മെഹർ എൽ രണ്ടാം സ്ഥാനവും ഫൈഹ അയൂബ് കെ സി മൂന്നാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *