6.185 കിലോ ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
1 min read6.185 കിലോ ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എളയാവൂർ ശ്രീ ഭരത ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിനകത്തു വെച്ചും KL 47 G 8372 കാറിൽ നിന്നും കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു.
കണ്ണൂർ എളയാവൂർ മുണ്ടയാട് സ്വദേശി രാജു മകൻ രഞ്ജിത്ത് എന്നയാളേയും കല്യാശ്ശേരി യു പി സ്‌കൂളിന് സമീപം താമസം കാക്കാട്ട് വളപ്പിൽ മുഹമ്മദ് ഷാനിഫ് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും വാഹനത്തിൽ നിന്നുമായി 6.185 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാക്കൾ.
മുമ്പും നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായ പ്രതികൾ. പിടിയിലായ രഞ്ജിത്ത് തളിപ്പറമ്പ എക്സൈസ് റെയിഞ്ച് ഓഫീസിലെ MDMA* കേസിൽ വിചാരണ നടന്നു കൊണ്ടേ ഇരിക്കുന്ന കേസിലെ പ്രതി ആണ്. മുഹമ്മദ് ഷാനിദ് കാപ്പ പ്രകാരം നാട് നടത്തിയ പ്രതിയാണ്.
കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ MDMA* പിടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വരവേയാണ് പ്രതി പിടിയിലാകുന്നത്.
മയക്കു മരുന്ന് കടത്തി കൊണ്ട് വന്ന വാഹനവും തൊണ്ടിമുതലുകളും കസ്റ്റഡിയിൽ എടുത്ത് കേസ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ NDPS Act പ്രകാരംകേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ണൂർ JFCM I കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ ഡി, പ്രിവന്റീവ് ഓഫീസർ ബിജു സി കെ, പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്) ദിനേശൻ പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ,സജിത്ത് എം, ഗണേഷ് ബാബു, ഷൈമ കെ വി , സീനിയർ എക്സ്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു