മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ക്രൂര മർദ്ദനം

1 min read
Share it

 

കണ്ണൂർ പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി
കാട്ടിയത്.
കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർകരെ സിപിഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ കമാൻഡോ ഉദ്യോഗസ്ഥരും (കൂരമായി മർദ്ദിച്ചു.

കണ്ണൂർ കല്ല്യാ ശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തളിപ്പറമ്പിലേക്ക് പോകും വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു.
സിപിഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ കമാൻഡോ ഉദ്യോഗസ്ഥരുമാണ് മർദ്ദിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മഹിതാമോഹൻ
സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
ഗുരുതരമായി പരിക്കേറ്റ സുധീഷ്
തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ചികിത്സയിൽ ആണ് . രാവിലെ
മുഖ്യമന്ത്രിയുടെ നവകേരള സദസ് നടന്ന പഴങ്ങാടിയിൽ കെ എസ് യു നേതാക്കൾ കരുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ, KSU നിയോജക മണ്ഡലം പ്രസിഡന്റ് റാഹിബ്, KSU ബ്ലോക്ക് ജനറൽ സെക്രട്ടറി മുബാസ്, ബ്ലോക്ക്ജനറൽ സെക്രട്ടറി അ൪ഷാദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ DYFI പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ചു. കാടത്തമാണ് സി.പി.എമ്മും മുഖ്യമന്ത്രിയും കാണിക്കുന്നതെന്ന് UDF ജില്ലാ നേതൃത്വം അറിയിച്ചു

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!