അനധികൃമായി പാടം നികത്തിയെന്ന് പരാതി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം നഗരസഭ തടഞ്ഞു

1 min read
Share it

അനധികൃമായി പാടം നികത്തിയെന്ന് പരാതി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം നഗരസഭ തടഞ്ഞു

കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. പെരുമ്പാവൂര്‍ നഗരസഭയാണ് നിര്‍മ്മാണം തടഞ്ഞത്.

വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണമാണ് നഗരസഭ തടഞ്ഞത്. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിര്‍മ്മിക്കുന്നതിന് എതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി.

12ാം വാര്‍ഡില്‍ കാരാട്ടുപള്ളിക്കരയിലാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃകയിലുള്ള സെറ്റ് നിര്‍മ്മാണം നടക്കുന്നത്. പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ നിര്‍മ്മാണം തടഞ്ഞത്.

നിര്‍മ്മാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ വാദം. എന്നാല്‍ നിര്‍മ്മാണ അനുമതിക്ക് വേണ്ടി അപേക്ഷ നല്‍കിയിരുന്നുവെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നുമാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പ്ലൈവുഡും കഴകളും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!