തലശ്ശേരി – മാഹി ബൈപാസ് ഗര്‍ഡര്‍ സ്ഥാപിക്കല്‍; രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
1 min readതലശ്ശേരി – മാഹി ബൈപാസ് ഗര്‍ഡര്‍ സ്ഥാപിക്കല്‍; രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
കണ്ണൂര്‍: തലശ്ശേരി – മാഹി ബൈപാസില്‍ അഴിയൂരില്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ 9-ാം തീയ്യതി വരെ രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. 22638 മംഗ്ലൂരു സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് രണ്ടര മണിക്കൂറിലധികം വൈകിയാണ് സര്‍വീസ് നടത്തുക.
ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 22637 മംഗ്ലൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് എട്ടുവരെ മൂന്ന് മണിക്കൂര്‍ വൈകിയോടും. 19259 നമ്ബര്‍ കൊച്ചുവേളി ഭാവ് നഗര്‍ വീക് ലി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ നിന്ന് വ്യാഴാഴ്ച മൂന്ന് മണിക്കൂര്‍ അമ്ബത് മിനുട് വൈകിയാണ് പുറപ്പെടുക.
വെള്ളിയാഴ്ച രാത്രി 8.25ന് പുറപ്പെടേണ്ട 16338 നമ്ബര്‍ എറണാകുളം ജന്‍ക്ഷന്‍ ദ്വൈവാര ഓഖ എക്‌സ്പ്രസ് ശനിയാഴ്ച പുലര്‍ചെ 12.15ന് പുറപ്പെടും. 12431 തിരുവനന്തപുരം ഹസ്‌റത്ത് നിസാമുദീന്‍ ജന്‍ക്ഷന്‍ രാജധാനി എക്‌സ്പ്രസ് വെള്ളിയാഴ്ച തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാത്രി 7.15ന് പകരം 2.30 മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക.
അഞ്ചിന് രാത്രി 8.25ന് എറണാകുളം ജന്‍ക്ഷനില്‍നിന്ന് പുറപ്പെടേണ്ട 12977 എറണാകുളം ജന്‍ക്ഷന്‍- അജ്മീര്‍ ജന്‍ക്ഷന്‍ വീക് ലി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് ആറിന് പുലര്‍ചെ 12.05നും എറണാകുളത്തുനിന്ന് അഞ്ചിന് യാത്ര തിരിക്കേണ്ട 12224 എറണാകുളം ജന്‍ക്ഷന്‍-ലോക് മാന്യതിലക് ദുരന്തോ എക്‌സ്പ്രസ് 3.40മണിക്കൂര്‍ വൈകി ആറിന് പുലര്‍ചെ 1.10നും യാത്രതിരിക്കും.
16334 നമ്ബര്‍ തിരുവനന്തപുരം സെന്‍ട്രല്‍ – വെരാവല്‍ വീക് ലി എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്ന് 3.50 മണിക്കൂര്‍ വൈകി, ആറിന് രാത്രി 7.35നാണ് പുറപ്പെടുക. വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ മാവേലി ഉള്‍പെടെയുള്ള അഞ്ച് ട്രെയിനുകളും വൈകും. 12618 ഹസ്‌റത്ത് നിസാമുദ്ദീന്‍ എറണാകുളം ജന്‍ക്ഷന്‍ മംഗള ലക്ഷദ്വീപ് സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ 3.20 മണിക്കൂര്‍ വെകി ഓടും.
12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി 20 മിനുട് വൈകും. 12218 ചണ്ഡീഗഢ് കൊച്ചുവേളി സമ്ബര്‍ക ക്രാന്തി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് 2.40 മണിക്കൂര്‍ വൈകും. 12685 ചെന്നൈ സെന്‍ട്രല്‍ മംഗ്ലൂരു സെന്‍ട്രല്‍ സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് 1.10 മിനുട് വൈകും. 16604 തിരുവനന്തപുരം മംഗ്ലൂരു മാവേലി എക്‌സ്പ്രസ് ഒരു മണിക്കൂറും 10215 മഡ്ഗാവ് ജന്‍ക്ഷന്‍ എറണാകുളം ജന്‍ക്ഷന്‍ വീക് ലി സൂപര്‍ ഫാസ്റ്റ് തിങ്കളാഴ്ച രണ്ട് മണിക്കൂറും വൈകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.