ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 400 ലിറ്റർ വാഷ് കണ്ടെടുത്തു
1 min read
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൻ്റെ നേതൃത്വത്തിൽ പാത്തിക്കൽ – ഇളമാങ്കൽ മേഖലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 400 ലിറ്റർ വാഷ് കണ്ടെടുത്തു. 2 ബാരലുകളിലായി സൂക്ഷിച്ച നിലയിൽ ആയിരുന്നു വാഷ് ഉണ്ടായിരുന്നത്.
വെല്ലം, ധാന്യങ്ങൾ,നവസാരം, എന്നിവ ചേർത്ത് തയ്യാറാക്കിയ വാഷാണ് കണ്ടെടുത്തത്.
ഇതിന് മുമ്പും ഈ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വാഷും,ചാരായവും കണ്ടെടുത്ത് കേസ്സെടുത്തിരുന്നു.
പ്രിവൻ്റീവ് ഓഫീസർ ഷാജി.യു, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു .എൻ .സി, സുബിൻ.എം, ബിനീഷ് എ. എം ,ജിജീഷ് ചെറുവായി, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് കണ്ടെടുത്തത്.
