ഹാജര്‍ ഇല്ലാത്തത് വീട്ടില്‍ അറിയിച്ചു, പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; പ്രതിഷേധം
1 min readഹാജര്‍ ഇല്ലാത്തത് വീട്ടില്‍ അറിയിച്ചു, പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; പ്രതിഷേധം
കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പ്രജിത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകര്‍ പ്രജിത്തിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി സഹപാഠികള്‍ ആരോപിച്ചു.
ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനാകില്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സഹപാഠികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍ രംഗത്തെത്തി. ഹാജര്‍ കുറവായ കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തത്. പരാതി കിട്ടിയാല്‍ ഇന്റേണല്‍ കമ്മിറ്റിയെവെച്ച് അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.