നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായവരെ കാപ്പ നിയമ പ്രകാരം നാടുകടത്തി
1 min readനിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായവരെ കാപ്പ നിയമ പ്രകാരം നാടുകടത്തി
കണ്ണൂർ: പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുത്തൂർ, ചെണ്ടയാട് അമൽ രാജ്, കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വേങ്ങാട്, പടുവിലായിൽ സായൂജ്, കുത്തുപറമ്പ് കൈതേരിയിൽ ഹർഷിൻ ഹരീഷ്, എന്നിവരെ ആണ് നാടുകടത്തിയത്. അമൽ രാജിനെതിരെ പാനൂർ പോലീസ് സ്റ്റേഷനിൽ,തടഞ്ഞു നിർത്തി ദേഹോപദ്രപം ഏൽപ്പിച്ചതിനും , കൂട്ടകവർച്ച നടത്തിയതിനും , പള്ളൂർ പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രപം എൽപ്പിച്ചതിനും മൂന്ന് കേസുകൾ നിലവിലുണ്ട്.
സയൂജിനെതിരെ കൂത്തുപറമ്പ്,കണ്ണൂർ ടൗൺ എന്നി പോലീസ് സ്റ്റേഷനിൽ, തടഞ്ഞു നിർത്തി ദേഹോപദ്രപം ഏൽപ്പിക്കൽ, ലഹള നടത്തൽ കൊലപാതകശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, ആയുധം കൈവശം വെക്കൽ എന്നിങ്ങനെയായി ഏഴ് കേസുകളിലും ഹർഷിൻ ഹരീഷിനെതിരെ കൂത്തുപറമ്പ്, കാസർഗോഡ് എന്നി പോലീസ് സ്റ്റേഷനുകളിലായി തടഞ്ഞു നിർത്തി ദേഹോപദ്രപം ഏൽപ്പിക്കൽ, കൊലപാതകശ്രമം, ലഹള നടത്തൽ, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ എന്നിങ്ങനെയായി ഒൻപത് കേസുകളും നിലവിലുണ്ട്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ അജിത് കുമാർ IPS ന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് DIG യുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇവരെ തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കും. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ച് വരുന്നുണ്ട്.