മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
1 min read
മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയും തയ്യിൽ- കുറുവ റോഡിൽ തയ്യിൽ എന്ന സ്ഥലത്ത് വച്ച് മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനും ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ തയ്യിലിൽ കുറുവ റൈസ് മില്ലിന് സമീപം പണ്ടാരവളപ്പ് സ്വദേശി മുഹമ്മദ് സഫീർ.സി നെയാണ് അറസ്റ്റ് ചെയ്തത്. സഫീറിന്റെ കയ്യിൽ നിന്നും 14.541ഗ്രാം മെത്താംഫിറ്റാമിനും, 1.220 ഗ്രാം ഹാഷിഷും, മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് യൂട്യൂബ് ചാനൽ കാണുക
കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ മുഹമ്മദ് സഫീർ. സഫീറിനെയും തൊണ്ടിമുതലുകളും കസ്റ്റഡിയിൽ എടുത്ത് കേസ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ ഓഫീസിൽ U/s 22(b ) , 20 (b)(ii) A of NDPS Act 1985 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ണൂർ JFCM II കോടതിയിൽ ഹാജരാക്കും.
പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷമീന.എം.പി, ഷൈമ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ .പി, അനീഷ്.ടി, ഗണേഷ് ബാബു, സജിത്ത് എം, രജിത്ത് കുമാർ എൻ, സീനിയർ എക്സ്സൈസ് ഡ്രൈവർ അജിത്ത് /സി, പ്രിവൻറീവ് ഓഫീസർ സർവജ്ഞൻ.എം.പി എന്നിവരും ഉണ്ടായിരുന്നു.
